കേരള സർക്കാരിന് കീഴിൽ, വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും നിക്ഷേപപ്രോത്സാഹനത്തിനുമായി രൂപീകരിക്കപ്പെട്ട സ്ഥാപനമാണ്
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ടി.ഐ.എൽ). 1989, ആഗസ്റ്റ് മാസത്തിൽ ടൂറിസ്റ്റ് റിസോർട്സ് (കേരള) ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം രൂപീകരിക്കപ്പെട്ടത്.
കേരളത്തിന്റെ വിനോദസഞ്ചാരമേഖല ഇന്ന് തദ്ദേശീയത, പരിസ്ഥിതിസൗഹാർദ്ദം, സാമൂഹിക പങ്കാളിത്തം എന്നിവയിലൂന്നിക്കൊണ്ട് അഭൂതപൂർവ്വമായ തോതിൽ വളർച്ച
കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ വളരെയധികം ജനപ്രീതിയുള്ളതും
ഇന്ത്യയിലെ ഏക സൂപ്പർ ബ്രാൻഡുമായ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന
പേരിലാണ് ലോകമെമ്പാടും അറിയപ്പെടുന്നത്.
.
വിഷൻ
നൂതനമായ വിനോദസഞ്ചാര പദ്ധതികളുടെ/ഉത്പന്നങ്ങളുടെ ആവിഷ്കരണത്തിനും വികസനത്തിനും പ്രാവർത്തികമാക്കലിനും സാധ്യമാക്കുന്ന ഒരു പ്രധാന വൈജ്ഞാനിക കേന്ദ്രമായി പ്രവർത്തിക്കുക.
മിഷൻ
വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ/ഉത്പന്നങ്ങൾ മുതലായവയുടെ വികസനത്തിനായി സംയുക്തസംരംഭങ്ങൾ, പൊതുസ്വകാര്യ പങ്കാളിത്തങ്ങൾ തുടങ്ങി അനുയോജ്യമായ അനുയോജ്യമായ സ്ഥാപനസംവിധാനങ്ങൾ രൂപീകരിച്ചുകൊണ്ട് പ്രോത്സാഹനം നൽകുകയും ടൂറിസം മാസ്റ്റർപ്ളാനുകൾ, പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനുള്ള തന്ത്രങ്ങളുടെ ആവിഷകരണം മുതലായവയ ക്കായി പൊതു/സ്വകാര്യ മേഖലകൾക്കായി ആവശ്യമായ കൺസൾട്ടൻസി സേവനങ്ങൾ നൽകുകയും ചെയ്യുക.
